കൊവിഡ് മൂലം കുവൈത്തിലെ വിനോദസഞ്ചാര മേഖലയിലെ സൗകര്യങ്ങളുടെ വികസനം വൈകി.

  • 22/05/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി മൂലം കുവൈത്തിലെ വിനോദസഞ്ചാര മേഖലയിലെ സൗകര്യങ്ങളുടെ വികസനം വൈകി. കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ ദി ടൂറിസ്റ്റിക്ക് എന്‍റര്‍പ്രൈസസ് കമ്പനി രാജ്യത്തെ ടൂറിസ്റ്റ് സൗകര്യങ്ങള്‍ സമഗ്രമായ രീതിയില്‍ വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു.  

എന്നാല്‍, മഹാമാരി പബ്ലിക്ക് റിസർവ് ഫണ്ടിലെ പണലഭ്യതയെ പ്രതികൂലമായി ബാധിച്ചു. ഇതോടെ പേയ്മെന്‍റുകള്‍ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ധാരണകൾ സമർപ്പിക്കാൻ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി കമ്പനിയോട് അഭ്യർത്ഥിച്ചു. ഇക്കാര്യം അംഗീകരിച്ച് കൊണ്ട് കമ്പനി ധാരണകള്‍ സമര്‍പ്പിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണ്. 

എന്‍റര്‍ടെയ്ന്‍മെന്‍റ്  സിറ്റി, ഗ്രീന്‍ ഐലന്‍ഡ്, അല്‍ സഹാബ് പാര്‍ക്ക്, മാറ  ലാന്‍ഡ് , സ്വിമ്മിംഗ് പൂള്‍ കോംപ്ലക്സ് തുടങ്ങിയിവയുടെ തീരുമാനിച്ച മാറ്റങ്ങളുടെ കാലതാമസത്തിന് കാരണമെന്തെന്ന് എംപി മുഹൽഹാൽ ഖാലിദ് അൽ മുദഫ് പാർലമെന്‍റില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് ധനമന്ത്രിയും സാമ്പത്തികകാര്യ നിക്ഷേപ മന്ത്രി ഖലീഫ ഹമദയും നൽകിയ പ്രതികരണത്തിന്റെ ഭാഗമായാണ് കമ്പനിയുടെ പ്രസ്താവന.

Related News