25 ശതമാനം പേര്‍ ഇന്ത്യയില്‍ കുടുങ്ങി; അടുത്ത അധ്യായന വര്‍ഷം കുവൈത്തിൽ അധ്യാപക ക്ഷാമുണ്ടാകുമെന്ന് വിലയിരുത്തല്‍.

  • 23/05/2021

കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്കൂളുകളിലെ 25 ശതമാനം അധ്യാപകര്‍ സ്വദേശത്ത് കുടുങ്ങിയതായി കണക്കുകള്‍. ഈ അധ്യായന വര്‍ഷം അവസാനിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനും നിരവധി പേര്‍ പദ്ധതിയിട്ടുണ്ട്. ഇതോടെ അടുത്ത അധ്യായന വര്‍ഷം ആവശ്യത്തിന് അധ്യാപകരില്ലാതെ വരുമെന്നാണ് റിപ്പോര്‍ട്ട്. 

20 ഇന്ത്യന്‍ സ്കൂളുകളില്‍ 2021-22 അധ്യായന വര്‍ഷം ഏപ്രിലിലാണ് ആരംഭിച്ചത്. ആദ്യ സെമസ്റ്റര്‍ ജൂണ്‍ 10നും രണ്ടാം സെമസ്റ്റര്‍ ഓഗസ്റ്റ് 25നും മൂന്നാം സെമസ്റ്റര്‍ നവംബറിലും അവസാനിക്കും. ഈ വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയത് കൊണ്ട് അധ്യാപകരുടെ ക്ഷാമം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. 

എന്നാല്‍, സെപ്റ്റംബറില്‍ സ്കൂളുകളില്‍ തുറക്കുമെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നാട്ടില്‍ കുടുങ്ങി വിസ പുതുക്കാനാവാതെ പോയവര്‍ക്ക് എന്‍ട്രി വിസ നല്‍കി തിരിച്ചെത്തിക്കുന്ന നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കീഴുലുള്ള അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഏകോപിപ്പിക്കുന്നുണ്ട്.

Related News