റിക്രൂട്ട്മെന്റ് ഫീസ് വർദ്ധന ; റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി

  • 23/05/2021

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ്  ഓഫീസുകള്‍, നിയമനം സംബന്ധിച്ച് തുക വര്‍ധിപ്പിച്ചാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്തി പൗരന് അവകാശമുണ്ടെന്ന് മാന്‍പവര്‍ അതോറിറ്റി. ബാധകമായ നിയമങ്ങൾ ലംഘിച്ച് ലൈസൻസ് ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നിയമം നടപ്പിലാക്കാൻ സഹായിക്കുന്നതിനായി ഇത്തരം വിഷയങ്ങളുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അതോറിറ്റി അറിയിച്ചു. 

ആറ് മാസമെങ്കിലും തൊഴിലാളി നിര്‍ബന്ധമായും ജോലി ചെയ്തിരിക്കുമെന്ന് റിക്രൂട്ട്മെന്‍റ്  ഓഫീസുകളാണ് ഉറപ്പ് നല്‍കേണ്ടത്. തൊഴില്‍ ഉടമയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടല്ലാതെ തൊഴിലാളിയുടെ ജോലിയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അവരെ തിരികെ സ്വദേശത്തേക്ക് അയക്കുകയും റിക്രൂട്ട്മെന്‍റ്  ഓഫീസുകള്‍ പൗരന് പണം തിരികെ നല്‍കുകയും വേണം. 

കൂടാതെ, മറ്റെവിടെയെങ്കിലും ജോലി കണ്ടെത്തുന്നതിനായി ഗാര്‍ഹിക തൊഴിലാളി സ്‌പോൺസറെ വിട്ടുപോയാൽ പോയാല്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സേവന കേന്ദ്രങ്ങളിലെത്തി 'ഒളിച്ചോടി' എന്ന റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ പരാതിപ്പെടുന്നതിന് പുറമേയാണിത്. 

തൊഴിലാളിയെ പിടികൂടിയാൽ നഷ്ടപരിഹാരം ആവശ്യപ്പെടാൻ കുവൈത്തി പൗരന് അവകാശമുണ്ട്. റിക്രൂട്ട്മെന്‍റ്  തീയതി മുതൽ ആറ് മാസം തൊഴിലാളി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ, റിക്രൂട്ട്‌മെന്‍റിനായി അടച്ച മുഴുവൻ തുകയും തൊഴിലാളിയുടെ മടക്ക യാത്രാ ടിക്കറ്റും ഒപ്പം നഷ്ടപരിഹാരവും റിക്രൂട്ട്മെന്‍റ് ഓഫീസുകള്‍ തൊഴിലുടമയ്ക്ക് നല്‍കണം.

Related News