അനധികൃത താമസക്കാർക്ക് വീണ്ടും ഇളവ് നല്‍കാന്‍ കുവൈത്ത് ഒരുങ്ങുന്നു.

  • 23/05/2021

കുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാര്‍ക് താമസരേഖ ശരിയാക്കാനോ രാജ്യം വിടാനോ അവസമൊരുക്കാന്‍ മാനുഷിക പരിഗണന നല്‍കി അധിക സമയം നല്‍കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി താമര്‍ അല്‍ അലി. നേരത്തെ, ഏപ്രില്‍ പകുതിയായപ്പോള്‍ അനധികൃത താമസക്കാർക്ക് ഒരു മാസം കൂടെ അധിക സമയം അനുവദിച്ചിരുന്നു. 

ഈ സമയത്ത് താമസരേഖ നിയമവിധേയമാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അനധികൃത താമസക്കാരോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നവർക്ക് വീണ്ടും പ്രവേശിക്കുന്നതിനുള്ള നിരോധനം അടക്കമുള്ള ശിക്ഷകള്‍ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ മെയ് പകുതിയോടെ ഈ സമയം അവസാനിച്ചു. 

എന്നാല്‍, വിമാനത്താവളം അടക്കം അടച്ചിട്ട അവസ്ഥയില്‍ മാനുഷിക പരിഗണന നല്‍കി അധിക സമയം അനുവദിക്കാനാണ് തീരുമാനം. കാലാവധി എത്ര നാളത്തേക്ക് ആണെന്ന് മന്ത്രി പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏകദേശം 100,000 അനധികൃത താമസക്കാര്‍ കുവൈത്തില്‍ ഉണ്ടെന്നായിരുന്നു കണക്കുകള്‍.

Related News