ഉപതിരഞ്ഞെടുപ്പിൽ ഒബയ്ദ് അൽ വാസ്മിക്ക് തകർപ്പൻ വിജയം

  • 23/05/2021

കുവൈത്ത് സിറ്റി : കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ലേ​ക്ക്​  ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പില്‍ ഒബയ്ദ് അൽ വാസ്മിക്ക് തകർപ്പൻ വിജയം. 43,810 വോട്ടുകൾ നേടിയാണ് ഒബയ്ദ് അൽ വാസ്മി വിജയിച്ചത് . അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ജ​യി​ച്ച ബ​ദ​ർ സ​യി​ദ്​ അ​ൽ ആ​സ്​​മി​യെ ഭ​ര​ണ​ഘ​ട​ന കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ്ടി​വ​ന്ന​ത്. ഡോ. ​ബ​ദ​ർ അ​ൽ ദ​ഹൂ​മി​ന്​​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്നി​ല്ലെന്ന് ഭ​ര​ണ​ഘ​ട​ന കോ​ട​തി കണ്ടെത്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.  കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മേ​ൽ​നോ​ട്ടത്തിലായിരുന്നു തെ​ര​ഞ്ഞെ​ടു​പ്പ് നടന്നത്. 

Related News