കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവര്‍ക്ക് ക്വാ​റ​ൻ​റീ​നില്‍ ഇളവ് നല്‍കി ആരോഗ്യ മന്ത്രാലയം.

  • 23/05/2021

കുവൈത്ത് സിറ്റി :കോവിഡ്  വാക്സിനേഷൻ സ്വീകരിച്ച നൂറുകണക്കിന്  പൗരന്മാർ ക്വാ​റ​ൻ​റീ​നില്‍ പ്രവേശിക്കാതെ നേരിട്ട്  വീടുകളില്‍ പോയതായി  അധികൃതര്‍ അറിയിച്ചു. ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്ഥ​ക​ളി​ൽ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ ഇ​ള​വ്​ അ​നു​വ​ദി​ച്ചതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് ഇളവ് നല്കിയത്. ഫൈസർ ബയോണിക് വാക്സിൻ, അസ്ട്രാസെനെക്ക  ഓക്സ്ഫോർഡ് വാക്സിൻ, മോഡേണ വാക്സിൻ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകള്‍  സ്വീ​ക​രി​ച്ച​വ​ർ​ക്കും കോ​വി​ഡ്​ ബാ​ധി​ച്ച്​ രോ​ഗ​മു​ക്​​തി നേ​ടി 90 ദി​വ​സം ക​ഴി​യാ​ത്ത​വ​ർ​ക്കും രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍  ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും ആരോഗ്യ മന്ത്രാലയവും  അറിയിച്ചിരുന്നു. യാത്രക്കാര്‍ 72 മണിക്കൂനുള്ളില്‍ നടത്തിയ  പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈവശം വെക്കണം. അതിനിടെ വിദേശികളെ പ്ര​വേ​ശ​ന വി​ല​ക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍  അവസാന  തീരുമാനം മന്ത്രിസഭയുടെതാണെന്ന് ഡി.ജി.സി.എ വ്യക്തമാക്കി.  യാത്ര നിരോധനം ​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വിദേശികള്‍ക്ക് ഈ തീരുമാനത്തിന്‍റെ പ്രയോജനം ലഭിക്കില്ല. 

സ്വദേശികള്‍ക്കും  വീട്ടുജോലിക്കാർക്കും വാക്സിന്‍ സ്വീകരിച്ചില്ലെങ്കില്‍ വിദേശ യാത്ര നടത്തുവാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്ന നിയമത്തില്‍ നിന്നും ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട്​ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും കുട്ടികള്‍ക്കും  ഇളവ് നല്കും. അതോടപ്പം രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്രയാകുന്നവര്‍ കുവൈറ്റ് മൊസാഫർ ആപ്പിലും രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികര്‍ ശ്ലോനക് ആപ്പിലും   രജിസ്റ്റർ ചെയ്യണമെന്നും അല്ലാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ഡിജിസിഎ അറിയിച്ചു.   

Related News