സര്‍ക്കാര്‍ പങ്കെടുത്തില്ല; കുവൈത്ത് പാർലമെന്റ് സമ്മേളനം റദ്ദാക്കി

  • 23/05/2021

കുവൈത്ത് സിറ്റി :  കുവൈത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. അംഗങ്ങളുടെ  ക്വാറം തികയാത്തതിനെ  തുടര്‍ന്ന്  കുവൈത്ത് പാർലമെന്റ് സമ്മേളനം റദ്ദാക്കിയതായി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അറിയിച്ചു. സര്‍ക്കാര്‍ പ്രതിനിധികളും  അംഗങ്ങളും വിട്ടുനിന്നതിനെ തുടര്‍ന്നായിരുന്നു ഇന്ന് കൂടേണ്ടിയിരുന്ന  പാർലമെന്റിന്റെ പ്രത്യേക സമ്മേളനം റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. അതിനിടെ ഇന്നത്തെ സമ്മേളനത്തില്‍ സര്‍ക്കാര്‍ പങ്കെടുക്കില്ലെന്ന് തന്നെ അറിയിച്ചതായി മര്‍സൂഖ് അൽ ഗനിം പറഞ്ഞു . 

നേരത്തെ മന്ത്രിമാർ ഇരിക്കുന്ന ഇരിപ്പിടങ്ങൾ എം‌പിമാർ കയ്യടക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍  പാര്‍ലിമെന്റ് സമ്മേളനം ബഹിഷ്കരിക്കുകയും ക്വോറം തികയാത്തതിനാല്‍ റമദാനിന് ശേഷം പാര്‍ലിമെന്‍റ് സെഷന്‍ ചേരുവാന്‍ തീരുമാനിക്കുകയുമായിരുന്നു.  തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് പാര്‍ലമെന്റ് സമ്മേളനം റദ്ദാക്കുന്നത് . പാർലമെന്റ് നടപടിക്രമങ്ങൾക്ക് വിരുദ്ധമായ സമീപനമാണ് ചില എം‌പിമാർ സ്വീകരിക്കുന്നതെന്നും പാർലമെന്റ് സമ്മേളം ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാർലമെന്ററി കാര്യമന്ത്രി മുബാറക് അൽ ഹാരിസ് പറഞ്ഞു. സര്‍ക്കാരും പാര്‍ലിമെന്‍റ് അംഗങ്ങളും തമിലുള്ള  പ്രതിസന്ധി രൂക്ഷമാകുന്നത് തുടരുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നീരിക്ഷകര്‍ വിലയിരുത്തുന്നത്. 

Related News