ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നത് തുടര്‍ന്ന് കുവൈത്ത് എയര്‍വേയ്സ്.

  • 24/05/2021

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയവമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നത് തുടര്‍ന്ന് കുവൈത്ത് എയര്‍വേയ്സ് കോര്‍പ്പറേഷന്‍. ഓപ്പറേഷൻസ്, സപ്പോർട്ട് ഡിപ്പാർട്ട്‌മെന്റുകളിൽ പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കുമൊപ്പം അനുബന്ധ കമ്പനിയിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്. 

വിമാനത്തിനുള്ളില്‍ ജോലി ചെയ്യുന്നവര്‍ക്ക് റമദാന്‍ മാസത്തില്‍ തന്നെ വാക്സിന്‍ നല്‍കിയിരുന്നു. ഓപ്പറേഷൻസ്, സപ്പോർട്ട് ഡിപ്പാർട്ട്‌മെന്‍റുകളിലും അനുബന്ധ കമ്പനികളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതില്‍ കമ്പനി ശ്രദ്ധ നല്‍കുന്നുണ്ടെന്ന് മീഡിയ ഡയറക്ടര്‍ ഫായിസ് അൽ-അനേസി പറഞ്ഞു.

Related News