യുഎഇ-കുവൈത്ത് വിമാന യാത്ര; പുതിയ തീരുമാനങ്ങള്‍ വന്നേക്കും.

  • 24/05/2021

കുവൈത്ത് സിറ്റി: രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് കുവൈത്തിനും യുഎഇക്കുമിടയില്‍ സുരക്ഷിത യാത്ര സാധ്യമാക്കുന്നതിന് പുതിയ മാര്‍ഗങ്ങളെ കുറിച്ച് പഠനം നടത്തി ഇരു രാജ്യങ്ങളും. രണ്ട് രാജ്യങ്ങളിലുമുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വാക്സിനേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിനിടെ നടത്തി സ്രവപരിശോധന ഫലമോ ഹാജരാക്കുന്നവര്‍ക്ക് യാത്ര നടത്താനുള്ള സംവിധാനമാണ് ആലോചനയിലുള്ളത്. 

ഇരു രാജ്യങ്ങളുടെയും ഒരുമിച്ചുള്ള പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നതെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, ബോഡ്രം, ട്രാബ്‌സൺ, ടിബിലിസി, സരജേവോ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് വേനൽക്കാല അവധിക്കാലം ആഘോഷിക്കാനായി പോകാനുള്ള  ബുക്കിംഗ് കുവൈത്ത് എയര്‍വേയ്സ് ആരംഭിക്കും. 

കമ്പനി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ഓണ്‍ലൈനായും വിവിധ ട്രാവല്‍ ആൻഡ് ടൂറിസം ഓഫീസുകള്‍ വഴിയും ബുക്ക് ചെയ്യാന്‍ സാധിക്കും.

Related News