അൽ റഷീദിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.

  • 29/06/2021

കുവൈത്ത് സിറ്റി: സിറിയന്‍ യുവാവിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ട ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ അബ്‍ദുള്‍ അസീസ് അല്‍ റഷീദിയുടെ മൃതദേഹം ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. 

അല്‍ റഷീദിയുടെ കുടുംബത്തെ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ അനുശോചനം അറിയിച്ചു. ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ-ജാബർ അൽ-സബയും ഉദ്യോഗസ്ഥന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ, ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയും സംഭവത്തില്‍ ദുഖവും നടുക്കവും രേഖപ്പെടുത്തി.

സുലൈബീകാത്ത്​ ഖബർസ്ഥാനിൽ നടന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ദേശീയ അസംബ്ലി സ്പീക്കര്‍ മാര്‍സൗസ് അല്‍ ഗെനം ആണ് നേതൃത്വം നല്‍കിയത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് താമര്‍ അലി സബാഹ് അല്‍ സലീം അല്‍ സബാഹ്, അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇസാം അല്‍ നഹാം എന്നിവരും മിലിറ്ററി ചീഫുകളും സന്നിഹിതരായി. 

രക്തസാക്ഷിയുടെ കുടുംബത്തെ അനുശേചനം അറിയിച്ച ആഭ്യന്തര മന്ത്രി ഈ കുറ്റകൃത്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും പൂര്‍ണതോതിലുള്ള അന്വേഷണം ഉണ്ടാകുമെന്നും ഉറപ്പ് നല്‍കി.

Related News