ഓസ്കര്‍ ഫോർ മ്യൂസിയം നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം നേടി കുവൈത്തിലെ ഷെയ്ഖ് അബ്‍ദുള്ള അല്‍ സാലെം കള്‍ച്ചറല്‍ സെന്റര്.

  • 29/06/2021

കുവൈത്ത് സിറ്റി: മികച്ച സാംസ്കാരിക ലക്ഷ്യ സ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഓസ്കര്‍ ഫോർ മ്യൂസിയം അവാർഡിന്റെ നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം നേടി ഷെയ്ഖ് അബ്‍ദുള്ള അല്‍ സാലെം കള്‍ച്ചറല്‍ സെന്‍ററും. മിഡില്‍ ഈസ്റ്റ് - ആഫ്രിക്കയിലെ 'കൾച്ചറൽ ഡെസ്റ്റിനേഷൻ ഓഫ് ദി ഇയർ ' വിഭാഗത്തിലാണ് ഷെയ്ഖ് അബ്‍ദുള്ള അല്‍ സാലെം കള്‍ച്ചറല്‍ സെന്‍റര്‍ ഇടം പിടിച്ചിരിക്കുന്നത്. 

39 പുരസ്കാരങ്ങള്‍ക്കായി 21 രാജ്യങ്ങളില്‍ നിന്നുള്ള സാംസ്കാരിക കേന്ദ്രങ്ങളാണ്  മത്സരിക്കുന്നത്. ലീഡിങ് കൾച്ചറൽ ഡെസ്റ്റിനേഷൻ (LCD) ബെർലിൻ ആണ്  അവാര്‍ഡ് നല്‍കുന്നത്. ഈ വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ വിജയികളെ പ്രഖ്യാപിക്കും. 

2018ല്‍ തുറന്ന ഷെയ്ഖ് അബ്‍ദുള്ള അല്‍ സാലെം കള്‍ച്ചറല്‍ സെന്‍റര്‍ ലോകോത്തര മ്യൂസിയം സമുച്ചയം എന്ന നിലയിൽ ഇപ്പോള്‍ പ്രസിദ്ധമാണ്. കുവൈത്ത്, ഇസ്ലാമിക്, അറബ് സാംസ്കാരിക, ചരിത്ര സൃഷ്ടികളാണ് സെന്‍ററില്‍ പ്രദർശിപ്പിക്കുന്നത്.

Related News