തയാറായിട്ടും സ്വീകരിക്കാതെ കെട്ടിക്കിടക്കുന്നത് 200,000 സിവില്‍ കാര്‍ഡുകള്‍

  • 29/06/2021

കുവൈത്ത് സിറ്റി: അപേക്ഷ നല്‍കിയവര്‍ വിദേശത്ത് കുടുങ്ങി പോയതിനാല്‍ തയറായിട്ടും വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നത് 200,000 സിവില്‍ കാര്‍ഡുകള്‍. പൂര്‍ത്തിയായ കാര്‍ഡുകള്‍ വിതരണം ചെയ്യാത്തത് പുതിയ കാര്‍ഡുകള്‍ ശേഖരിച്ച് വയ്ക്കുന്നതിനെ തടസപ്പെടുത്തുന്നുണ്ടെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. 

എന്നാൽ അടിയന്തിരമായി ആവശ്യമുള്ളവർക്ക്, പ്രത്യേകിച്ച് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഗാര്‍ഹിക തൊഴിലാളികകള്‍ക്കും കാർഡുകൾ നൽകാൻ അതോറിറ്റി പദ്ധതി തയറാക്കുന്നുണ്ട്. പൂര്‍ത്തിയായിട്ടുള്ള കാർഡുകളിൽ ഭൂരിഭാഗവും വിദേശത്ത് നിന്ന് റെസിഡന്‍സ് പുതുക്കുകയും ഫീസ് അടച്ചവരുടെയുമാണ്. 

സിവിൽ ഐഡിക്കായുള്ള എല്ലാ പൗരന്മാരുടെയും അപേക്ഷയും ഈ ആഴ്ച തന്നെ പരിഗണിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം അഞ്ച് വയസില്‍ താഴെയുള്ള കുട്ടികൾകളുടെ അപേക്ഷകള്‍ ഉടൻ പൂർത്തിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News