വ്യാജ രേഖ; കുവൈത്ത് മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കെതിരെ നടപടി

  • 29/06/2021

കുവൈത്ത് സിറ്റി :കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ച ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചതായി കുവൈത്ത് ആന്‍റി കറപ്ഷന്‍ അതോറിറ്റി (നസാഹ)  അറിയിച്ചു. വ്യാജമായി നിര്‍മ്മിച്ച രേഖകള്‍ ഏതാണെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. കുവൈത്ത് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ്   മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസർക്കെതിരെയും മറ്റ് ജീവനക്കാര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നസാഹ കാഴ്ചവെക്കുന്നതെന്നും ക്രമക്കേടുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിക്കുമെന്നും ആന്‍റി കറപ്ഷന്‍ അതോറി അറിയിച്ചു. 

Related News