പ്രവാസികളുടെ തിരിച്ചുവരവിനുള്ള സംവിധാനം ദിവസങ്ങള്‍ക്കുള്ളില്‍ തയാറാകും.

  • 07/07/2021

കുവൈത്ത് സിറ്റി: ഓഗസ്റ്റ് ഒന്ന് മുതല്‍ വിദേശത്തു കുടുങ്ങിയ റെസിഡെൻസിയുള്ള പ്രവാസികളുടെ പ്രവേശനം അനുവദിച്ച മന്ത്രിസഭ തീരുമാനം നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ മുന്നോട്ട് പോകുന്നു. പ്രവാസികളുടെ മടങ്ങിവരവിനുള്ള സംവിധാനം ദിവസങ്ങള്‍ക്കുള്ളില്‍ തയാറാകുമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. 

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപ്പറേറ്റിംഗ് ഏജന്‍സികള്‍ മന്ത്രിസഭ തീരുമാനം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ നടത്തുകയാണ്. കുവൈത്ത് അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച താമസക്കാര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ ലഭ്യമായ വാക്‌സിനുകൾ കുവൈറ്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല, ഈ കാര്യത്തിലും അടുത്ത ദിവസങ്ങളിൽ വ്യക്തത വരും.  

ആരോഗ്യ മന്ത്രാലയവുമായുള്ള അടുത്ത ചര്‍ച്ചയില്‍ വിമാനത്താവള അധികൃതര്‍ വൃക്തത ആവശ്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കും. വിമാനത്തവാളത്തിന്‍റെ പ്രവര്‍ത്തനക്ഷമത 3500ല്‍ നിന്ന് 5000 യാത്രക്കാര്‍ ആക്കി ഉയര്‍ത്തിയ നടപടികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കും. ഒപ്പം വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ചം ചര്‍ച്ച നടത്തും.

Related news: 
വിദേശത്ത് നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ രജിസ്റ്റർ ചെയ്യാം

Related News