കുവൈത്തില്‍ ഡെലിവറി ജോലി ചെയ്യുന്ന ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 11/07/2021

കുവൈത്ത് സിറ്റി: ഹോം ഡെലിവറി സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അബു ഫത്തിറ പ്രദേശത്തെ  കുവൈത്തി പൗരന്‍റെ വീട്ടില്‍ ചോരയില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. 

കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തി. ആക്രമണം നടന്നതിന്‍റെ അടയാളങ്ങോടെ 41 വയസുള്ള ഇന്ത്യക്കാരന്റെ  മൃതദേഹം വീടിനുള്ളില്‍ പുറം തിരിഞ്ഞ് കിടക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, അബു ഫാത്തിറ പ്രദേശത്തെ ഒരു വീട്ടിൽ ഡെലിവറി എത്തിക്കാൻ പോയ  ഇന്ത്യക്കാരൻ ഡെലിവറി ചാർജ് സംബന്ധിച്ച് വീട്ടുടമയുമായുള്ള വാക്കേറ്റത്തെത്തുടർന്ന് അക്രമത്തിൽ കലാശിക്കുകയും, കൊലപ്പെടുത്തുകയുമായിരുന്നെന്ന് പ്രാഥമിക നിഗമനം.   

മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ വീടിന്‍റെ ഉടമയുടെ മകനാണ് കൊലപാതകം നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി എല്ലാ മേഖലകളിലേക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

News update : 

Related News