കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് സ്വകാര്യ ഫാര്‍മസികള്‍ ആരംഭിക്കാന്‍ അനുമതി

  • 13/07/2021

കുവൈത്ത് സിറ്റി: കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് സ്വകാര്യ ഫാര്‍മസികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി ലെജിസ്‍ലേറ്റീവ് കമ്മിറ്റി. സ്വകാര്യ ആശുപത്രികള്‍ക്കും കുവൈത്തി ഫാർമസിസ്റ്റുകൾക്കും സമാനമാണ് ഇത്. ഒപ്പം വില്‍പ്പനയില്‍ നിന്നുള്ള ലാഭം കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഓഹരി ഉടമകള്‍ക്ക് ലാഭം നല്‍കാനുമാകും. 

കോ- ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ഒരു കുവൈത്തി ഫാർമസിസ്റ്റിന്‍റെ പേരിൽ ലൈസൻസ് ഇല്ലാതെ തന്നെ സ്വകാര്യ ഫാർമസികൾ തുറക്കാന്‍ അനുമതി നല്‍കണമെന്ന് നിരവധി എംപിമാര്‍ പദ്ധതി മുന്നോട്ട് വച്ചിരുന്നു. ഇത് ലെജിസ്‍ലേറ്റീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 

രണ്ട് ബില്ലുകള്‍ കമ്മിറ്റി അവലോകനം ചെയ്തുവെന്നും അവ ഭരണഘടനാ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നതാണെന്നും ലക്ഷ്യം മികച്ചതാണെന്നും  ലെജിസ്‍ലേറ്റീവ് കമ്മിറ്റി വ്യക്തമാക്കി.

Related News