ആസ്ട്രാസെനെക്ക ഓക്സ്ഫോർഡ് വാക്‌സിന്‍റെ 5-ാമത്തെ ബാച്ച് അടുത്ത ആഴ്ചയെത്തും

  • 13/07/2021

കുവൈത്ത് സിറ്റി: ആസ്ട്രാസെനെക്ക ഓക്സ്ഫോർഡ് വാക്‌സിന്റെ 5-ാമത്തെ ബാച്ച് അടുത്ത ആഴ്ച  കുവൈത്തിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ലക്ഷം ഡോസുകളാണ് എത്തുക. പുതിയ ബാച്ച് ആസ്ട്രാസെനെക്ക വാക്സിന്‍ എത്തുന്നതോടെ വാക്സിനേഷന്റെ വേഗത വർദ്ധിപ്പിക്കാനും കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാനും കഴിയുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. ഓക്സ്ഫോർഡ് വാക്സിന്‍റെ ആറാമത്തെ ബാച്ച് ഓഗസ്റ്റ് തുടക്കത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു. നിലവില്‍ ഫൈസര്‍, ഓക്‌സ്ഫഡ് ആസ്‌ട്രെസെനിക്ക വാക്‌സിനുകളാണ് കുവൈത്തില്‍ നല്‍കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ വാക്‌സിനുകള്‍ കൂടി എത്തിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഷിപ്പ്‌മെന്റ് നടന്നിട്ടില്ല. കൊവിഡ് വാക്‌സിനേഷന്‍ ദൗത്യം വേഗത്തിലാക്കാന് കൂടുതല്‍ ഡോസ് വാക്‌സിന്‍ ലഭിക്കേണ്ടതുണ്ട്.

Related News