കൊവിഡ് ഭീഷണി ഒഴിയുന്നില്ല; വാക്സിനേഷന്‍ വദ്ധിപ്പിക്കുവാന്‍ ഒരുങ്ങി ആരോഗ്യ മന്ത്രാലയം.

  • 13/07/2021

കുവൈത്ത് സിറ്റി : രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രവാസികൾക്ക് വാക്‌സിനേഷൻ നൽകുവാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. മാസങ്ങളായി വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടും പലയാളുകള്‍ക്കും ഇതുവരെയായും  മെസ്സേജുകള്‍ ലഭിച്ചിട്ടില്ല.നേരത്തെ ഭര്‍ത്താവും ഭാര്യയും വാക്സിനേഷന്‍ പോര്‍ട്ടലില്‍ ഒരേ ദിവസം രജിസ്റ്റര്‍ ചെയ്തിട്ടും ഭര്‍ത്താവിന് മാത്രമായി  മെസ്സേജുകള്‍ വന്ന നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഉണ്ടായ വാക്സിന്‍ ക്ഷാമവും വാക്സിനേഷന്‍ ലഭിക്കുന്നത് വൈകിക്കുന്നുണ്ട്. അം​ഗീ​കൃ​ത വാ​ക്​​സി​നും എ​ണ്ണ​ത്തി​ൽ കു​റ​വാ​ണ് ഇപ്പോയത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കരുതപ്പെടുന്നു. ആരോഗ്യ അധികൃതര്‍ പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ വാക്സിന്‍ ലഭിക്കാത്തതും മറ്റൊരു കാരണമാണ്. 

ആന്റിബോഡികളിലേക്കു അതിവേഗം കടന്നുകയറുകയും പ്രതിരോധം ദുർബലമാക്കുകയും ചെയ്യുന്ന പുതിയ കൊറോണ  വകഭേദങ്ങള്‍ രാജ്യത്ത്  കണ്ടെത്തിയതും ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.ഉയർന്ന പനിയും പുതുതായി ആരംഭിക്കുന്നതും തുടർച്ചയായതുമായ ചുമ. മണം അല്ലെങ്കിൽ രുചിയിലെ മാറ്റം തുടങ്ങിയ ലക്ഷണങ്ങളാണ് പുതിയ വകഭേദങ്ങളില്‍ കാണുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം  തീവ്രവ്യാപനത്തിനും ജനിതകമാറ്റം വരാനും സാധ്യത കൂടുതലുള്ള വിഭാഗത്തില്‍പ്പെടുന്നതാണിത്. പ്രതിരോധപ്രവര്‍ത്തനങ്ങളെയും നിയന്ത്രണമാര്‍ഗങ്ങളെയും ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ടാകും. ബ്രിട്ടനില്‍ നേരത്തെ കണ്ടെത്തിയ വകഭേദത്തേക്കാള്‍ 40 ശതമാനത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഇതെന്ന് ആരോഗ്യ വിദഗ്ദര്‍ പറഞ്ഞു. കൊവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തന്നെ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിരവധി പ്രതിരോധ നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.അതിനിടെ വാക്‌സിനേഷന്‍ ആണ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

Related News