ഇന്ത്യൻ എംബസിയുടെ സൂം ഓപ്പണ്‍ ഹൗസ് ജൂലൈ 28 ന്.

  • 13/07/2021

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 28 ബുധനാഴ്ച വെര്‍ച്വല്‍ ഓപ്പണ്‍ ഹൗസ് നടക്കും. സൂം പ്ലാറ്റഫോമിലായിരിക്കും ഓപ്പൺ ഹൌസ്.  ഉച്ചക്ക്  3.30-നു നടത്തുന്ന ഓപ്പൺ ഹൗസിൽ   കുവൈറ്റിലേക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള സഹായം, മരണം രജിസ്റ്റര്‍ ചെയ്യുന്നത് എന്നീ വിഷയങ്ങളിൽ എംബസ്സി വിശദീകരണം നൽകും. 

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് അംബാസിഡർ  സിബി ജോര്‍ജ് പ്രതികരിക്കും. കുവൈറ്റിലെ എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം, ബന്ധപ്പെട്ട വിഷയങ്ങളിൽ   അന്യോഷണങ്ങൾക്ക്  പാസ്പോര്‍ട്ട് വിവരങ്ങള്‍, സിവില്‍ ഐഡി നമ്പര്‍, ബന്ധപ്പെടേണ്ട നമ്പറും വിലാസവും സഹിതം community.kuwait@mea.gov.in ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. 

ഓപ്പണ്‍ ഹൗസിന്‍റെ ലിങ്ക് - https://zoom.us/j/99978993243?pwd=YUthQlJJcnB1VXo2NHAxc2xpNFlMZz09

Meeting ID: 999 7899 3243
Passcode: 512609

എംബസിയുടെ ഫേസ്ബുക്ക് പേജിൽ  (https://m.facebook.com/indianembassykuwait/) ഇന്‍ട്രാക്ടീവ് സെക്ഷന്‍ ഒഴികെയുള്ളവ സംപ്രേഷണം ചെയ്യും.

Related News