നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന്; ചൊവ്വാഴ്ച മുതല്‍ അപേക്ഷിക്കാം, കുവൈത്തിലും പരീക്ഷാ സെന്റര്.

  • 13/07/2021

കുവൈറ്റ് സിറ്റി :  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ചൊവ്വാഴ്ച (ജൂലായ് 13) വൈകീട്ട് അഞ്ചു മുതല്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.  

 കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഒൻപത് ഇന്ത്യൻ പ്രാദേശിക ഭാഷകളിലും (ഉറുദു, തമിഴ്, കന്നഡ, തെലുങ്ക്, അസമീസ്, ബംഗാളി, ഒഡിയ, ഗുജറാത്തി, മറാത്തി) നീറ്റ് പരീക്ഷ നടത്തിയിരുന്നു. ഈ വര്‍ഷം മുതൽ പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷാ പട്ടികയിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് കൂടുതൽ പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തുന്നത്.


ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാര്‍ത്ഥികളെ കൂടി പരിഗണിച്ച് ഈ വര്‍ഷം മുതൽ കുവൈറ്റിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന് ധര്‍മ്മേന്ദ്ര പ്രധാൻ അറിയിച്ചു.ഇന്ത്യക്കുപുറത്തുള്ള ഏക പരീക്ഷ കേന്ദ്രം കുവൈത്താണ്, ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ neet.nta.nic.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.

Related News