വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി.

  • 21/07/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 460 ളം ഫിലിപ്പിനോ തൊഴിലാളികൾ നാട്ടിലേക്ക് തിരികെ പോയതായി ഫിലിപ്പൈൻസ് എംബസി അറിയിച്ചു. എംബസി അധികൃതരും കുവൈത്തിലെ ഫിലിപ്പൈൻ ഓവർസീസ് ലേബർ ഓഫീസിന്‍റെയും നേതൃത്വത്തിലാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത്. തടവ് ശിക്ഷ കഴിഞ്ഞവര്‍, നാടുകടത്തൽ കേന്ദ്രത്തിലെ ഫിലിപ്പിനോ തടവുകാർ, വിസ സംബന്ധമായ പ്രശ്നമുള്ളവര്‍, അസുഖ ബാധിതര്‍ തുടങ്ങിയവരാണ് മടങ്ങിയവരില്‍ ഭൂരിഭാഗവുമെന്ന് ഫിലിപ്പൈൻ ലേബർ അറ്റാച്ച് നാസർ മുത്തഫ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാന യാത്രികരുടെ എണ്ണം കുറച്ചതിനാല്‍ ഓരോ വിമാനത്തിലും  65 യാത്രക്കാരാണ് യാത്രയായത്. കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ  853 ഫിലിപ്പിനോകളെയാണ് നാട്ടിലേക്ക് തിരികെയെത്തിച്ചത്. ഭൂരിഭാഗം പേരും വിദേശകാര്യ വകുപ്പിന്റെ അസിസ്റ്റൻസ് ടു നാഷന്‍ പദ്ധതിയുടെ ഭാഗമായി എംബസ്സി നല്‍കിയ ടിക്കറ്റിലാണ് നാടണഞ്ഞത്. കുവൈത്തില്‍  223,565 ഫിലിപ്പിനോകളാണ് ജോലി ചെയ്യുന്നതെന്ന് എംബസ്സി അധികൃതര്‍ വ്യക്തമാക്കി. 

Related News