ഇന്ത്യ - കുവൈത്ത് ഐക്യം ക്യാന്‍വാസിലാക്കി കുവൈത്തി ചിത്രകാരന്‍.

  • 31/07/2021

കുവൈത്ത് സിറ്റി: ചരിത്ര സ്മാരകമായ കുവൈത്ത് ടവറും ഇന്ത്യ-കുവൈറ്റ് പതാകയും ചേര്‍ത്ത് മനോഹരമായ ഒരു ചിത്രം വരച്ച് ഇന്ത്യന്‍ എംബസിക്ക് നല്‍കി പ്രമുഖ കുവൈത്തി ചിത്രകാരന്‍ മഹമ്മൂദ് അല്‍ ഖത്തന്‍. കൊവിഡ് 19നെതിരെയുള്ള സംയുക്ത പോരാട്ടത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങില്‍ വച്ച് കുവൈത്തിലുള്ള ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് അല്‍ ഖത്തന്‍ ചിത്രം സമ്മാനിച്ചു. 

ഇന്ത്യ - കുവൈത്ത് ഐക്യം കാണിക്കുന്നതിനായാണ് മഹമ്മൂദ് അല്‍ ഖത്തന്‍ ചിത്രം വരച്ച് എംബസിക്ക് നല്‍കിയത്. നേരത്തെ മഹാത്മ ഗാന്ധിയുടെ ചിത്രവും ക്യാന്‍വാസിലാക്കി അദ്ദേഹം എംബസിക്ക് സമ്മാനിച്ചിരുന്നു.
140631926_893158751431537_996423449052156296_n.jpg

Related News