ഇന്ത്യന്‍ അംബാസഡർ കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

  • 31/07/2021

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോർജ് കുവൈറ്റ് കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രി  പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി ചെയർമാൻ  മുഹമ്മദ് ജാസിം അൽ-ഹമദ് അൽ-സഖർ,  DG. റബ എ. അൽ റബ എന്നിവരുമായി ബുധനാഴ്ചയാണ് കൂടിക്കാഴ്ച നടത്തിയത്.

ഇരുരാജ്യങ്ങളിലെയും വ്യാപാര സമൂഹങ്ങൾ തമ്മിലുള്ള സ്ഥാപനപരമായ കൈമാറ്റങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും മാർഗ്ഗങ്ങളും ചർച്ച ചെയ്തതായി എംബസ്സി  പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Related News