കുവൈത്തിൽ കോവിഡ് നിയന്ത്രണ വിധേയമാകുന്നു; രോഗബാധ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍.

  • 31/07/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവി‍ഡ് പ്രതിദിന വര്‍ദ്ധന കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍. 24 മണിക്കൂറിനിടെ 766 പേര്‍ക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 5.8 ശതമാനമാണ് പൊസിറ്റിവിറ്റി നിരക്ക്, ഇത് കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കാണ്. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 397,098 ആയി ഉയര്‍ന്നു. 

1251 പേര്‍ കൂടെ കൊവിഡ് വിമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 382,826 ആയിട്ടുണ്ട്. 96.41 ആണ് രോഗമുക്തി നിരക്ക്. 307 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. 11,958 പേര്‍ക്കും ചികിത്സ നല്‍കി വരുന്നു. 

കൊവിഡ് വാര്‍ഡുകളിലുള്ളത് 933 പേരാണ്. ഹവലി 26 ശതമാനം, അല്‍ അഹമ്മദി 25 ശതമാനം, അല്‍ ഫര്‍വാനിയ 22 ശതമാനം, ജഹ്റ 14 ശതമാനം, കുവൈത്ത് സിറ്റി 13 ശതമാനം എന്നിങ്ങനെയാണ് ഓരോ ഗവര്‍ണറേറ്റിലും കൊവിഡ് ബാധിച്ചവരുടെ കണക്ക്

Related News