മത്സ്യ മാര്‍ക്കറ്റില്‍ കടുത്ത ക്ഷാമം; ആവശ്യങ്ങളുയര്‍ത്തി കുവൈത്തിലെ വ്യാപാരികള്‍

  • 31/07/2021

കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്യുന്നതിന്‍റെയും പ്രാദേശികമായിട്ടുള്ളതിന്‍റെയും കടുത്ത മത്സ്യക്ഷാമം ഷര്‍ഖ് മാര്‍ക്കറ്റ് നേരിടുന്നുവെന്ന് കുവൈത്തി ഫിഷര്‍മാന്‍സ് യൂണിയന്‍ തലവന്‍ ദാഹെര്‍ അല്‍ സുവായാന്‍. ഷര്‍ഖ്, ഫഹാഹീല്‍ മാര്‍ക്കറ്റുകളില്‍ വീണ്ടും ലേലം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത്സ്യക്ഷാമം മൂലം വലിയ തോതില്‍ കടകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ചെമ്മീന്‍ മത്സ്യബന്ധന സീസണ്‍ തുടങ്ങുകയാണ്. ഇതോടെ ഉപഭേക്താക്കള്‍ക്ക് ആവശ്യത്തിന് അനുസരിച്ച് ചെമ്മീനും ചില പ്രാദേശിക മത്സ്യങ്ങളും ലഭ്യമാകും. 

കുവൈത്ത് ബേയില്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം നടത്താന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, യൂണിയന്‍റെ അഭ്യര്‍ത്ഥന അധികൃതര്‍ തള്ളുകയാണ് ഉണ്ടായത്. അതിനാല്‍ മാര്‍ക്കറ്റില്‍ മത്സ്യലഭ്യത വളരെ കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News