എസ്കലേറ്ററിൽ കുടുങ്ങി നാലുവയസുകാരന്റെ കാൽ നഷ്ടപ്പെട്ടു, രക്ഷപ്പെടുത്താൻ ശ്രമിച്ച അമ്മയുടെ കയ്യൊടിഞ്ഞു.

  • 31/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ മാളിൽ ഉണ്ടായ  എസ്‌കലേറ്റർ അപകടത്തിൽ നാലുവയസുകാരന്റെ കാൽ നഷ്ടപ്പെട്ടു,   കുട്ടിയെ  രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ  അമ്മയുടെ കൈയൊടിഞ്ഞു .  രണ്ടു പേരെയും ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. റെസ്ക്യൂ ടീം  സംഭവസ്ഥലത്തെത്തി കുട്ടിയുടെ മുറിഞ്ഞുപോയ  കാൽ എസ്കലേറ്ററിൽനിന്നും വേർപെടുത്തി ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിച്ചു.  പോലിസ് കേസ് രജിസ്റ്റർ ചെയ്തു അന്യോഷണം തുടങ്ങി. 

Related News