ലക്ഷക്കണക്കിന് ദിനാറിന്‍റെ തട്ടിപ്പ് നടത്തി തുര്‍ക്കിഷ് കമ്പനി മുങ്ങി; ഇരയായത് 350 കുവൈത്തികള്‍.

  • 01/08/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ദശലക്ഷക്കണക്കിന് ദിനാറിന്‍റെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്. തുർക്കിയിലെ  ബോലു മുഡുര്‍ണോ ഏരിയയില്‍ വില്ലകള്‍ വാങ്ങി നല്‍കാമെന്ന കരാര്‍ 350 കുവൈത്തികളുമായാണ് തുര്‍ക്കിഷ് കമ്പനി ഒപ്പിട്ടത്. എന്നാല്‍, ഇതുവരെ വസ്തു കൈമാറുകയോ അടച്ച തുക തിരിച്ച് നല്‍കിയിട്ടോ ഇല്ല. 

2013ലാണ് തുര്‍ക്കിഷ് കമ്പനിയുടെ കുവൈത്തിലുള്ള ഓഫീസ് വഴി കരാര്‍ ഒപ്പിട്ടത്. ദശലക്ഷക്കണക്കിന് ദിനാര്‍ വാങ്ങി തുര്‍ക്കിയിലേക്ക് മാറ്റിയ ശേഷം ഓഫീസ് പൂട്ടിയ നിലയിലാണ്. മൂന്ന് വര്‍ഷം മുമ്പ് തുര്‍ക്കിയിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തെങ്കിലും ഇതുവരെ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. 

ഇതോടെയാണ് ഇരയായ പൗരന്മാര്‍ സഹായം അഭ്യര്‍ത്ഥിച്ച് എംപിമാരെ സമീപിച്ചിരിക്കുന്നത്. തുര്‍ക്കിഷ് കമ്പനിയില്‍ നിന്ന് പണം തിരകെ വാങ്ങാന്‍ പാര്‍ലമെന്‍റിന്‍റെ പിന്തുണയാണ് തട്ടിപ്പിന് ഇരയായവര്‍ തേടിയിട്ടുള്ളത്.

Related News