പ്രതിദിനം 100,000 ഡോസ് വാക്സിന്‍ നല്‍കാന്‍ കുവൈത്ത്

  • 01/08/2021

കുവൈത്ത് സിറ്റി: വാക്സിനേഷന്‍ പ്രക്രിയയുടെ വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെ പ്രതിദിനം 100,000 ഡോസ് വാക്സിന്‍ നല്‍കാന്‍ കുവൈത്ത്. ഇന്ന് മുതല്‍ വാക്സിനേഷന്‍ സെന്‍ററുകളുടെ പ്രവര്‍ത്തനശേഷി കൂട്ടിയും പുതിയതും താത്കാലികവുമായ കേന്ദ്രങ്ങള്‍ തുറന്നും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനം. 

രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി ആറ് ശതമാനത്തില്‍ താഴേക്ക് വന്നിട്ടുണ്ട്. ഒപ്പം രോഗമുക്തി നിരക്ക് കൂടുകയും ചെയ്യുന്നുണ്ട്. 

വാക്സിനേഷന്‍ തോത് കൂട്ടുന്നതോടെ രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെന്നുള്ളതാണ് കഴിഞ്ഞ ദിവസങ്ങളെ കണക്കുകളില്‍ നിന്നുള്ള സൂചന. ഇതോടെയാണ് വാക്സിനേഷന്‍ വേഗത്തിലാക്കി സാമൂഹിക പ്രതിരോധശേഷി കൈവരിക്കാന്‍ കുവൈത്ത് പരിശ്രമിക്കുന്നത്.

Related News