പ്രതിദിനം 5000 യാത്രക്കാർ മാത്രം; ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു.

  • 01/08/2021

കുവൈത്ത് സിറ്റി: കൂടുതല്‍ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തുവെങ്കിലും പ്രതിദിനം 5,000 യാത്രക്കാര്‍ എന്ന നിബന്ധന തടസമാകുന്നു. 14 രാജ്യങ്ങളിലേക്ക് കൂടി നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. 

തുര്‍ക്കി, ജനീവ, ദുബൈ, ദോഹ എന്നിങ്ങനെ ദിവസേനയുള്ള സര്‍വ്വീസിനെ ബാധിക്കാതെ ഈ തീരുമാനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് വിമാനത്താവള വൃത്തങ്ങള്‍ പറയുന്നത്. പുതിയ മന്ത്രിസഭ തീരുമാനം നടപ്പാക്കണമെങ്കില്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടണം. 

ടിക്കറ്റ് റദ്ദാക്കപ്പെടുന്നതും തിരിച്ചെത്തുന്ന താമസക്കാരുടെ എണ്ണവും വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ഇത് വിദേശത്ത് കുടുങ്ങിയ പോയ കുവൈത്തികള്‍ക്കും രാജ്യത്തേക്ക് വരാന്‍ തടസമാകുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും ആയിരക്കണിക്കിന് പേരാണ് കുവൈത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത്. ഇതോടെ ട്രാന്‍സിറ്റ് ടിക്കറ്റിന് 350-600 ദിനാര്‍ വരെ നിരക്ക് ഉയര്‍ന്നു.

Related News