ഫ്രാന്‍സില്‍ നിന്ന് കരാകല്‍ മള്‍ട്ടികോപ്റ്ററുകള്‍ കുവൈത്തിലെത്തി

  • 01/08/2021

കുവൈത്ത് സിറ്റി: ഒരു മില്യണ്‍ യുഎസ് ഡോളറിന്‍റെ സൈനിക കരാര്‍പ്രകാരം ഫ്രാന്‍സില്‍ നിര്‍മ്മിച്ച കരാകല്‍ മള്‍ട്ടിറോള്‍ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് കുവൈത്തിലെത്തി. അടിയന്തര കുടുയൊഴിപ്പിക്കല്‍ സാഹചര്യങ്ങള്‍ക്ക് പുറമെ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ മള്‍ട്ടിറോള്‍ ഹെലികോപ്റ്ററുകള്‍ക്ക് സാധിക്കുമെന്ന് നാഷണല്‍ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്‍റ് ജനറല്‍ ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ സബാഹ് പറഞ്ഞു. കുവൈത്ത് സൈനിക ചരിത്രത്തില്‍ ഒരു വഴിത്തിരിവ് എന്നാണ് എയര്‍ക്രാഫ്റ്റിന്‍റെ വരവിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

Related News