മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ മുന്നണി പോരാളികളായി കുവൈറ്റ് മുന്നിലുണ്ടെന്ന് മാന്‍പവര്‍ അതോറിറ്റി

  • 01/08/2021

കുവൈത്ത് സിറ്റി: നിയമനിര്‍മ്മാണങ്ങളും കടുത്ത നടപടികളും കൊണ്ട് മനുഷ്യക്കടത്ത് അവസാനിപ്പിക്കാനുള്ള ലോക രാജ്യങ്ങളുടെ പരിശ്രമങ്ങളില്‍ മുന്നണി പോരാളികളായി കുവൈത്തുണ്ടെന്ന് മാന്‍പവര്‍ അതോറിറ്റി. 

ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ചും കടുത്ത നടപടികള്‍ സ്വീകരിച്ചും ഫീല്‍ഡ് വര്‍ക്കിലൂടെയും മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം മാന്‍പവര്‍ അതോറിറ്റി മുന്നോട്ട് കൊണ്ട് പോവുകയാണെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് അസീല്‍ അല്‍ മസീദ് പറഞ്ഞു. 

മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ചുള്ള വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

Related News