ഫര്‍വാനിയയില്‍ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു.

  • 01/08/2021

കുവൈത്ത് സിറ്റി: ഫർവാനിയ അൽ ടാഡമുൺ സ്പോർട്സ് ക്ലബിൽ വാക്സിനേഷന്‍ കേന്ദ്രം ആരംഭിച്ചു. വാക്സിനേഷന്‍ കാമ്പയിന്‍ ത്വരിതഗതിയിലാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ കേന്ദ്രം തുറന്നത്. ക്ലബ്ബിലെ ഹാൻഡ്‌ബോൾ കോർട്ട് ഒന്നിനുള്ളിലാണ് വാക്സിനേഷൻ സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. വിദേശികള്‍ ഏറെ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഫര്‍വാനിയ.  ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ വാക്സീൻ വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. പുതിയ കേന്ദ്രത്തില്‍ ആളുകള്‍ക്കായി വിശാലമായ കാത്തിരിപ്പ് സംവിധാവും സജ്ജമാക്കിയിട്ടുണ്ട്.ഓഗസ്റ്റ്‌ മാസത്തോടെ തന്നെ കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. പുതിയ കേന്ദ്രത്തിൽ ആവശ്യത്തിന് മെഡിക്കൽ, നഴ്സിംഗ് സ്റ്റാഫുകളെയും അടിയന്തര മെഡിക്കൽ ടെക്നീഷ്യൻമാരെയും വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. 

Related News