പ്രോഗ്രാമിംഗ് രംഗത്തെ പ്രതിഭ; പതിനേഴുകാരിയായ കുവൈത്തിക്ക് ഓഫറുകളുമായി ഇന്ത്യന്‍ കമ്പനികള്‍

  • 11/08/2021

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നടന്ന പ്രോഗ്രാമിംഗ് മത്സരത്തില്‍ ഏറ്റവും മികച്ച ഇന്‍റര്‍നാഷണലി സ്പെഷ്യലൈസ്ഡ് പ്രോഗ്രാമര്‍ എന്ന നേട്ടം സ്വന്തമാക്കി കുവൈത്തില്‍ നിന്നുള്ള ഗാല അല്‍ എന്‍സി. പതിനേഴുകാരിയായ ഗാല വെബ്സൈറ്റ് ഡിസൈനിനും ആര്‍ഡിനോ പ്രോഗ്രാമിംഗിലുമാണ് ഒന്നാം സ്ഥാനം നേടിയത്. 

ചെറിയ പ്രായത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ ഗാല സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ, അറബിക് ഭാഷയിലും സാഹിത്യത്തിലുമായിരുന്നു സമ്മാനങ്ങള്‍ നേടിയിരുന്നത്. 

ഇപ്പോഴത്തെ നേട്ടത്തിന് ശേഷം രണ്ട് ഇന്ത്യന്‍ കമ്പനികള്‍ സോഫ്റ്റ‍വെയര്‍ മേഖലയില്‍ കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഗാല പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ തന്‍റെ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഗാലയുടെ തീരുമാനം.

Related News