സ്വാതന്ത്ര്യദിനാശംസകളുമായി കുവൈത്തിലെ ബസ്സുകളും ; ഇന്ത്യക്കാരുടെ ഹൃദയംതൊട്ട് കുവൈത്ത് ജനത.

  • 12/08/2021

വൈത്ത് സിറ്റി : ഇന്ത്യക്ക്  സ്വാതന്ത്ര്യദിനാശംസകളുമായി കുവൈത്തിലെ ബസുകളും. കുവൈത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ചാണ് വ്യത്യസ്തമായ ആശംസാ പരിപാടി ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍  നടത്തുന്നത് .  കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഇന്ന് എംബസ്സി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് ബസ്സുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ഡയറക്ടർ മേസൻ അലൻസാരിയും  കുവൈത്തിലെ പ്രമുഖ ബിസിസുകാരും സന്നിഹിതരായിരുന്നു. ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാര്‍ഷികവും രാജ്യത്തിന്‍റെ 75 മത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന  മുന്നാഴ്ച നീണ്ട് നില്‍ക്കുന്ന ബസ്സ്  കാമ്പയിന്‍ കുവൈത്തിലെ ജനതക്ക് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി കുവൈത്തിനുള്ള ബന്ധം ആഴമേറിയതെന്നും ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലുള്ള  സഹകരണവും  മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണെന്നും അംബാസിഡര്‍ പറഞ്ഞു.  'ആസാദി ക അമൃത് മഹോത്സവ്' എന്ന ശീര്‍ഷകത്തില്‍ സന്ദര്‍ശകര്‍ക്കായി ഫോട്ടോ ബൂത്തും സംഘടിപ്പിച്ചിട്ടുണ്ട്.
231806577_4053705674758313_4473777988914968768_n.jpg

Related News