കുവൈറ്റ് സിറ്റി : കുവൈറ്റ് വീമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്തുന്നു, ദിവസേന 7,500 യാത്രക്കാർക്ക് പ്രവേശനാനുമതി നൽകാൻ മന്ത്രിസഭാ തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം നടന്ന യോഗത്തിൽ കൊറോണ അടിയന്തര സാഹചര്യങ്ങൾക്കുള്ള മന്ത്രിതല സമിതിയുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ചുള്ള സർക്കുലർ അയച്ചതായാണ് റിപ്പോർട്ട്. കുവൈറ്റ് വീമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എയർലൈൻസുകളുടെ അഭ്യർത്ഥന പ്രകാരവും, കൂടാതെ രാജ്യത്തെ നിലവിലെ ആരോഗ്യ സ്ഥിതിയുടെ പുരോഗതിയും കണക്കിലെടുത്താണ് മന്ത്രിസഭയുടെ പുതിയ തീരുമാനം. നിലവിൽ കുവൈത്തിലേക്കുള്ള യാത്രക്കാരുടെ പ്രവേശനാനുമതി പരമാവധി 5000 ആണ്, എന്നാൽ 3000 താഴെ യാത്രക്കാരെ കുവൈത്തിലേക്ക് ദിവസേന എത്തുന്നുള്ളു . വീമാനത്താവളത്തിന്റെ ശേഷി കൂട്ടുന്നതോടെ കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ലക്ഷക്കണക്കിനുവരുന്ന പ്രവാസികൾ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?