മെഡിക്കല്‍ സ്റ്റോക്ക് വര്‍ധിപ്പിക്കുന്നു; 19 മില്യണ്‍ ദിനാര്‍ മുടക്കി മരുന്നുകള്‍ വാങ്ങും

  • 13/08/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധി കാലത്ത് കൂടുതല്‍ പ്രശ്നങ്ങള്‍ ബാധിക്കപ്പെടാതിരിക്കാന്‍ രാജ്യത്തെ മെഡിക്കല്‍ സ്റ്റോക്ക് വര്‍ധിപ്പിക്കുന്നു. രാജ്യത്തേക്ക് മരുന്നിന്‍റെ ഇറക്കുമതി കൂട്ടാനും വിതരണം ശക്തിപ്പെടുത്താനുമാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. 

സോറിയാസിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 2.6 മില്യണ്‍ ദിനാര്‍ വരുന്ന മരുന്നുകള്‍  ഇറക്കുമതി ചെയ്യാന്‍ പൊതു ടെന്‍ഡറുകള്‍ നല്‍കുന്ന സെന്‍ട്രല്‍ ഏജന്‍സി മന്ത്രാലയത്തിന് അനുമതി നല്‍കിയിരുന്നു. കൂടാതെ, കാന്‍സര്‍, ഡയാലിസിസ് തുടങ്ങിയവയ്ക്ക് വേണ്ടിയും തുക അനുവദിച്ചിട്ടുണ്ട്.

Related News