ഇന്ത്യാ ഹൗസില്‍ മാവിന്‍ തൈ നട്ട് സ്ഥാനപതി സിബി ജോര്‍ജ്ജ്

  • 15/08/2021

കുവൈത്ത് സിറ്റി  : സ്വാതന്ത്ര്യ ദിനം ആഘോഷത്തിന്‍റെ ഭാഗമായി  ഇന്ത്യാ ഹൗസില്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്  മാവിന്‍ തൈ നട്ടു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്നും രാഷ്‌ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പരിസ്ഥിതിയുടെ പ്രാധാന്യം എടുത്തു പറയുന്നതായും സിബി ജോര്‍ജ്ജ് പറഞ്ഞു. ഭാവിതലമുറയെ അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് മുക്തമാക്കാൻ ഇന്നത്തെ തലമുറയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാ വരും അവരാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യണമെന്നും അംബാസിഡർ ഓർമ്മപ്പെടുത്തി. 

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനവും  ഇന്ത്യ  കുവൈത്ത് നയതന്ത്രബന്ധത്തിന്‍റെ അറുപതാം വാർഷികവും പ്രമാണിച്ച് വ്യത്യസ്തമായ വിവിധ പരിപാടികളാണ്   എംബസ്സിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ചിത്രങ്ങൾ പതിച്ച കെജിഎല്‍ കമ്പനിയുടെ  നുറോളം ബസുകളാണ് കുവൈത്ത് റോഡുകളില്‍ വര്‍ണ്ണം വിതറുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് കഥ പറയുന്ന  പരസ്യം പതിച്ച ബസുകൾ മൂന്നാഴ്ചയോളം വിവിധ റൂട്ടുകളിലുണ്ടാവും.കാ​മ്പ​യി​നിന്‍റെ ഭാ​ഗ​മാ​യി എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഫോ​ട്ടോ ബൂ​ത്തും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 

Related News