60 വയസ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; ഭേദഗതി വന്നിട്ട് ഒരു വര്‍ഷം

  • 15/08/2021

കുവൈത്ത് സിറ്റി: അറുപത് വയസ് കഴിഞ്ഞ സര്‍വ്വകലാശാല ബിരുദം ഇല്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന മാന്‍പവര്‍ അതോറിറ്റി ഡയറക്ടറുടെ തീരുമാനം വന്നിട്ട് നാളെ ഒരു വര്‍ഷമാകുന്നു. വിവാദമായ ഈ തീരുമാനം പിന്‍വലിക്കമെന്ന് പല കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. 

വിഷയം മാനുഷികമായി കൂടെ പരിഗണിച്ച് ഒരു പ്രതിവിധി കണ്ടെത്തണമെന്ന നിലപാടിലാണ് മന്ത്രിസഭയെന്ന് വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രിസഭയുടെ കൂടെ അംഗീകാരത്തോടെയുള്ള ഒരു തീരുമാനം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ വാര്‍ഷിക ഫീസ് ആയി 1000 ദിനാര്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഇപ്പോള്‍ വന്ന ആലോചനയിലുള്ളത്. നേരത്തെ, ഇത് 2000 ദിനാര്‍ ആക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ എടുക്കേണ്ടി വരുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Related News