യുവജന വികസന സൂചികയില്‍ അറബ് ലോകത്ത് കുവൈത്ത് ഒന്നാമത്

  • 16/08/2021

കുവൈത്ത് സിറ്റി: യുവജന വികസന സൂചികയില്‍ (യൂത്ത് ഡെവലപ്പ്മെന്‍റ് ഇന്‍ഡക്സ്) അറബ് ലോകത്ത് കുവൈത്ത് ഒന്നാം സ്ഥാനത്ത്. കോമൺ‌വെൽത്ത് ഓഫ് നേഷൻസ് പുറപ്പെടുവിച്ച 181 രാജ്യങ്ങളിൽ 2020ലെ ആഗോള യുവജന വികസന സൂചികയുടെ ആഗോള പട്ടികയില്‍ കുവൈത്ത് 27-ാം സ്ഥാനത്താണ്.

2013ല്‍ 111-ാം സ്ഥാനത്ത് ആയിരുന്ന കുവൈത്ത് യുവജന വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സിവില്‍ സൊസൈറ്റിയുടെയും സ്വകാര്യ മേഖലയുടെയും തുടര്‍ച്ചയായി കഠിന പ്രയത്നം കൊണ്ടാണ് റാങ്കിംഗില്‍ മുന്നോട്ട് പോയതെന്ന് യുവജനകാര്യ മന്ത്രി അബ്‍‍ദുള്‍ റഹ്മാന്‍ അല്‍ മുത്തൈരി പറഞ്ഞു.

Related News