ഗ്രീസ് ദൗത്യത്തിന് ശേഷം അഗ്നിശമന സേന സംഘം കുവൈത്തിൽ തിരികെയെത്തി

  • 16/08/2021

കുവൈത്ത് സിറ്റി: ഗ്രീസില്‍ കാട്ടുതീ പടര്‍ന്നതോടെ സഹായത്തിനായി പോയ അഗ്നിശമന സേന സംഘം രാജ്യത്തേക്ക് തിരികെയെത്തി. കാട്ടുതീ പൂര്‍ണമായി അണഞ്ഞെന്നും സ്ഥിതിഗതികള്‍ ശാന്തമായെന്നും ഗ്രീസ് പ്രഖ്യാപിച്ച ശേഷമാണ് കുവൈത്ത് സംഘം മടങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുടെ നിര്‍ദേശം അനുസരിച്ചാണ് അഗ്നിശനമ സേന സംഘം ഗ്രീസിലേക്ക് പുറപ്പെട്ടത്. 

കാട്ടുതീ പൂര്‍ണമായി അണയ്ക്കുക, ഇനി പടരാതിരിക്കാനുള്ള സാഹചര്യമൊരുക്കുക, തലസ്ഥാന നഗരമായ ഏതന്‍സിലേക്ക് തീ എത്തിതിരിക്കുക എന്നീ ദൗത്യങ്ങളില്‍ ഗ്രീസിനെ സഹായിക്കുക എന്ന ദൗത്യവുമായി ആയിരുന്നു കുവൈത്ത് സംഘം പുറപ്പെട്ടത്. 45 അഗ്നിശമന സേന അംഗങ്ങളും ആറ് വാഹനങ്ങളുടെ ഉള്‍പ്പെടെ സര്‍വ്വ സന്നാഹങ്ങളും കുവൈത്ത് ഗ്രീസിലേക്ക് അയച്ചിരുന്നു.

Related News