പ്രവാസികളുടെ 144,768 വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റുകളുടെ പരിശോധന പൂർത്തിയാക്കി.

  • 16/08/2021

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത വിദേശത്ത് നിന്നുള്ള 87.6 ശതമാനം വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റുകളും ഓഡിറ്റിംഗ് ടീം പരിശോധിച്ചു. ആകെ 165,145 സര്‍ട്ടിഫിക്കേറ്റുകളാണ് അപ്‍ലോഡ് ചെയ്യപ്പെട്ടത്. അതില്‍ 144,768 വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റുകളുടെ പരിശോധന കഴിഞ്ഞതായാണ് ഓഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍. 

91,805 സര്‍ട്ടിഫിക്കേറ്റുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. 52,963 എണ്ണം തള്ളിക്കളഞ്ഞു. കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിക്കാത്തതിനാല്‍, രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് സര്‍ട്ടിഫിക്കേറ്റുകള്‍ തള്ളിയത്. ആയിരക്കണക്കിന് സര്‍ട്ടിഫിക്കേറ്റുകളാണ് വിദഗ്ധ സംഘം ദിവസവും പരിശോധിക്കുന്നത്.

Related News