അബ്ദലിയിൽ തൊഴിലാളി പ്രധിഷേധം; നിയമനടപടികളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ.

  • 17/08/2021

കുവൈറ്റ് സിറ്റി  : ശമ്പളം നൽകാത്തതിന്റെ പേരിൽ അബ്ദലി ഫാമുകളിൽ പണിമുടക്കിയ മുന്നൂറോളം തൊഴിലാളികളുടെ   പ്രശ്നത്തിൽ  ആഭ്യന്തര മന്ത്രാലയം ഇടപെട്ടു. തുടർന്ന് അധികൃതർ കമ്പനി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും മുടങ്ങിയ ശമ്പളം നൽകാമെന്ന് ഉറപ്പുനല്കിയതിനെത്തുടർന്ന് തൊഴിലാളികൾ  പ്രധിഷേധം അവസാനിപ്പിച്ചു. 

അതേസമയം, തൊഴിലാളികളുടെ പണിമുടക്ക് സംബന്ധിച്ച് ആവശ്യമായ നടപടികൾ അതോറിറ്റി സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ( PAM ) അറിയിച്ചു. വിഷയത്തിൽ  അന്വേഷണവും  നിയമ നടപടികളും സ്വീകരിക്കുമെന്ന്  PAM വ്യക്തമാക്കി. 

Related News