ആരോഗ്യ ജീവനക്കാരുടെ അലവൻസുകകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ഡോ. ബാസിൽ അൽ സബാ

  • 17/08/2021

കുവൈത്ത് സിറ്റി : ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബ  അദാൻ ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തി. കൊറോണ കാലത്ത് സ്തുത്യര്‍ഹമായ പങ്ക് വഹിച്ച ആശുപത്രിയിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രായ  ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ‌, സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​ർ, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് സ്​​റ്റാ​ഫ് എ​ന്നി​വര്‍ക്കുള്ള അ​ല​വ​ൻ​സ്  ഉടന്‍ നല്‍കുമെന്നും ജീവനക്കാരുടെ മറ്റ് ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പുതിയ കോവിഡ്​ പ്രതിദിന കേസുകളും രോഗസ്ഥിരീകരണ നിരക്കും കുറയുകയാണെങ്കിലും ജാഗ്രത കൈവിടരുത്.  

കോ​വി​ഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് മു​ന്നി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ആരോഗ്യ പ്രവര്‍ത്തകരോട് രാജ്യം എന്നും  കടപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ കുത്തിവെപ്പില്‍ ഗണ്യമായ പുരോഗതി കൈവരിക്കുവാന്‍ സാധിച്ചത് ആശ്വാസകരമാണെങ്കിലും വളരെ വേഗത്തിലാണ് കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി കൂട്ടിചേര്‍ത്തു. നിലവില്‍ രാജ്യത്തെ ആശുപത്രികളിലെ പകുതിയിലേറെ ബെഡുകള്‍ ഒഴിവാണെന്നും  ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്നും ഡോ. ബാസിൽ അൽ സബ വ്യക്തമാക്കി. 

Related News