മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുവാനുള്ള സഹായങ്ങള്‍ തുടരുമെന്ന് ഇന്ത്യന്‍ എംബസ്സി

  • 17/08/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ വെച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി കൊണ്ടപോകുവാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും തുടരുന്നതായി ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ മറ്റ് സഹായം ലഭ്യമാകാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുകയെന്ന  ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മരണപ്പെട്ട തൊഴിലാളിയുടെ സ്‌പോണ്‍സര്‍ ചിലവ് വഹിക്കുവാന്‍ വിസമ്മതിക്കുകയോ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരോ ആണെങ്കില്‍ എംബസ്സിയുമായി ഉടന്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

മരണ രജിസ്ട്രേഷനായി സമര്‍പ്പിക്കുന്ന അപേക്ഷ രണ്ട് മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കുമെന്നും  ഇതിനായി പ്രത്യേക കൗണ്ടര്‍ സംവിധാനം  ഏര്‍പ്പെടുത്തിയതായും എംബസ്സി അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധമായി 65505246 വാട്ട്സ് ആപ്പ് നമ്പറിലോ cw2.kuwait@mea.gov.in ഇമെയില്‍ വഴിയോ കൂടുതല്‍ വിശദാംശങ്ങള്‍ തേടാവുന്നതാണ് അധികൃതര്‍ അറിയിച്ചു. 

Related News