സബ്‍സിഡി കുറയ്ക്കല്‍, പെട്രോള്‍ വില വര്‍ധന; വരുമാനം കൂട്ടാന്‍ പദ്ധതികള്‍

  • 18/08/2021

കുവൈത്ത് സിറ്റി: ചരിത്രപരമായ ബജറ്റ് കമ്മിയെ നേരിടുന്ന അവസ്ഥയില്‍ വരുമാനം കൂട്ടാനുള്ള പരിശ്രമങ്ങളുമായി സര്‍ക്കാര്‍. രാജ്യത്ത് സര്‍ക്കാര്‍ സബ്‍സിഡികള്‍ കുറയ്ക്കണമെന്നുള്ള സാധ്യതകള്‍ മന്ത്രിസഭാ സാമ്പത്തിക കമ്മിറ്റി പരിശോധിച്ചു. 

സബ്‍സിഡി ഇനത്തില്‍ ഏകദേശം നാല് ബില്യണ്‍ കുവൈത്തി ദിനാര്‍ ആണ് വര്‍ഷത്തില്‍ ചെലവ് വരുന്നത്. വാര്‍ഷിക ചെലവ് 154 മില്യണ്‍ കുവൈത്തി ദിനാര്‍ വരുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കോണ്‍ട്രാക്ട് പൂര്‍ണമായി ഒഴിവാക്കാനുള്ള സാധ്യത പരിഗണനയിലുണ്ട്. 

മാസത്തില്‍ 3000 കുവൈത്തി ദിനാറിന് മുകളില്‍ സമ്പാദിക്കുന്ന കുവൈത്തി ജീവനക്കാര്‍ക്കുള്ള സഹായങ്ങള്‍ അവസാനിപ്പിക്കുക, 7000 കുവൈത്തി ദിനാറിന് മുകളില്‍ മാസ ശമ്പളമുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുക, ഇന്ധന സബ്‍സിഡി ഒഴിവാക്കുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.

Related News