കൊവിഡ് മരണനിരക്ക് വളരെ കുറഞ്ഞ അറബ് രാജ്യങ്ങളില്‍ കുവൈത്തും

  • 18/08/2021

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് വളരെ കുറഞ്ഞ അറബ് രാജ്യങ്ങളില്‍ കുവൈത്തും. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍പ്രകാരം കൊവിഡ് ബാധിച്ച് 2,393 പേരാണ് കുവൈത്തില്‍ മരണപ്പെട്ടത്. 406883 പേര്‍ക്ക് ആകെ രോഗം ബാധിച്ചു. 

രാജ്യത്തെ കൊവിഡ് മരണനിരക്ക് 0.59 ശതമാനം ആണ്. അതേസമയം സൗദി അറേബ്യയില്‍ 1.56 ശതമാനം, ബഹറൈനില്‍ 0.51 ശതമാനം, ഖത്തറില്‍ 0.26 ശതമാനം, ഒമാനില്‍ 1.33 ശതമാനം, യുഎഇയില്‍ 0.28 ശതമാനം എന്നിങ്ങനെയാണ് മരണനിരക്ക്.

കൊവിഡ് മഹമാരിയുടെ പ്രതിസന്ധി വളരെയധികം അനുഭവിക്കുന്ന അറബ് രാജ്യങ്ങളുമുണ്ട്. ഈജിപ്തില്‍ മരണനിരക്ക് 5.82 ശതമാനത്തിലെത്തി. ടുണേഷ്യയില്‍ 3.5 ശതമാനവും യെമനില്‍ 19.2 ശതമാനവുമാണ്.

Related News