അനധികൃത ജോലി ചെയ്യാന്‍ ഗാര്‍ഹിക തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന സബ് ലേബര്‍ ഓഫീസുകള്‍ക്ക് മുന്നറിയിപ്പ്

  • 18/08/2021

കുവൈത്ത് സിറ്റി: സ്പോണ്‍സറില്‍ നിന്ന് മാറി മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ഗാര്‍ഹിക തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന സബ് ലേബര്‍ ഓഫീസുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി കുവൈത്തി ഫെഡറേഷന്‍ ഓഫ് ഓണേഴ്സ് ഓഫ് ലേബര്‍ ഓഫീസസ് തലവന്‍ ഖാലിദ് അല്‍ ദക്നാന്‍. 

ചില ഏഷ്യക്കാര്‍ ഇത്തരത്തില്‍ സബ് ലേബര്‍ ഓഫീസുകളിലൂടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യിക്കുന്നുണ്ട്. ഇത് തൊഴിലാളികള്‍ക്കും ഓഫീസിനും കൂടുതല്‍ ലാഭമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് അനധികൃതമാണെന്നും അദ്ദേഹം പറഞ്ഞു. 

ഗാര്‍ഹിക തൊഴിലാളി ഓടിപ്പോയാല്‍ അതിന്‍റെ പ്രശ്നങ്ങള്‍ എല്ലാം അനുഭവിക്കേണ്ടത് സ്പോണ്‍സര്‍മാരാണ്. സ്പോണ്‍സര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനൊപ്പം അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുകയാണെന്നും അല്‍ ദക്നാന്‍ കൂട്ടിച്ചേര്‍ത്തു.

Related News