ശൈഖ് ജാബർ അൽ അഹ്മദ് ക്രോസ് വേയില്‍ നിക്ഷേപ പദ്ധതികൾ ആരംഭിക്കുന്നു.

  • 18/08/2021

കുവൈത്ത് സിറ്റി : ശൈഖ് ജാബർ അൽ അഹ്മദ് കടല്‍ പാലത്തിലെ നിക്ഷേപ പദ്ധതികൾ ഒക്ടോബർ ആദ്യം ആരംഭിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എം. അഹമ്മദ് അൽ മൻഫൗഹി പറഞ്ഞു. കുവൈത്ത് അമീര്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ സ്വപ്‌ന പദ്ധതിയായ സില്‍ക് സിറ്റിയുടെ ഭാഗമാണ് ജാബിര്‍ കടല്‍ പാലം. ഗസാലി അതി വേഗ പാതയില്‍ നിന്നാരംഭിച്ച്, ജമാല്‍ അബ്ദു നാസ്സര്‍ റോഡിനു അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന വിധത്തിലാണ് പ്രധാന പാലം നിര്‍മ്മിച്ചിരിക്കുന്നത്. 

ലോകത്തെ കടല്‍ പാലങ്ങളില്‍ നാലാമത്തെ വലിയ കടല്‍ പാലമായി മാറുന്ന ഷെയ്ഖ് ജാബിര്‍ പാലം. ശൈഖ് ജാബർ പാലത്തിനരികിലുള്ള നാല് സൈറ്റുകളിലാണ് പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നത്.  റെസ്റ്റോറന്റുകൾ, കഫേകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നീവയാണ് ഷെയ്ക്ക് ജാബർ ബ്രിഡ്ജിന്റെ തെക്ക്, വടക്ക് ദ്വീപുകളില്‍ സ്ഥാപിക്കുന്നത്. നിക്ഷേപ കാലയളവ് 35 വർഷമായിരിക്കുമെന്നും ലേല പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News