വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കയറ്റുമതി 16000 പാക്കേജ് റേഷൻ ഉത്പന്നങ്ങൾ പിടികൂടി

  • 18/08/2021

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക്  കടത്താന്‍ ശ്രമിച്ച കയറ്റുമതി നിരോധിച്ചിട്ടുള്ള സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കള്‍ ലാന്‍ഡ് കസ്റ്റംസ് വിഭാഗം പിടികൂടി. ഏകദേശം 16,000 സബ്സിഡി ഭക്ഷ്യവസ്തുക്കളാണ് വലിയ തോതില്‍ രണ്ട് മാസത്തിനിടെ പിടികൂടിയത്. 

പുറത്തേക്ക് പോകുന്ന എല്ലാ ഷിപ്പ്മെന്‍റുകളും പരിശോധിക്കുന്നുണ്ടെന്ന് ഇൻസ്പെക്ഷൻ ആൻഡ് ഡെപ്പോസിറ്ററി മോണിറ്റർ ജാസിം അല്‍ ഗാനിം പറഞ്ഞു. നിരോധിത സാധനങ്ങൾ കടത്തുന്നവര്‍ക്ക് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃത കടത്ത് നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും കസ്റ്റംസ് വ്യക്തമാക്കി.

Related News