കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള പാരിതോഷികം തവണകളായി നല്‍കും.

  • 20/08/2021

കുവൈത്ത് സിറ്റി: മുന്നണി പോരാളികള്‍ക്കുള്ള പാരിതോഷികം നല്‍കാന്‍ മതിയായ പണലഭ്യതയില്ലെന്ന് വെളിപ്പെടുത്തല്‍. കുടിശ്ശികകള്‍ വന്നത് അടയ്ക്കുന്നതിന് ധനകാര്യ മന്ത്രാലയം ഇതുവരെ ഒരു പ്രത്യേക സാമ്പത്തിക വിഹിതം നീക്കിവച്ചിട്ടില്ല. 

പണലഭ്യത കുറവായ സാഹചര്യത്തിലും ഇത് ഏകദേശം 550 ദശലക്ഷം ദിനാർ ആണ്. പ്രതിമാസം 750 മില്യണ്‍ ദിനാര്‍ ആണ് ശമ്പളം അടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടത്. ജനറല്‍ റിസര്‍വ് ഫണ്ട് ഒരു ബില്യണ്‍ ദിനാറിന് അടുത്തായെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. 

സിവില്‍ സര്‍വ്വീസ് അനുമതി നല്‍കിയാലുടന്‍ പണലഭ്യതയ്ക്ക് അനുസരിച്ച് പാരിതോഷികത്തിന് അര്‍ഹരാഹയവര്‍ക്ക് ഘട്ടം ഘട്ടമായി നേരിട്ട് വിതരണം ആരംഭിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്.

Related News